Saturday, March 22, 2014

വയനാട് ( wynad)



സുജിത്ത് സി
04/01/2014


ഗ്രാന്ഡ് i10 എന്റെ കസിന്‍ പ്രശോഭിന്റെ പുതിയ കാര്‍ , RC ബുക്കും, നമ്പര്‍ പ്ലേറ്റും ഇല്ല എന്നാലും ഞങ്ങള്‍ യാത്ര പോകാന്‍ തീരുമാനിച്ചു. നല്ല തണുപ്പ് ഉള്ള സ്ഥലത്തേക്ക് പോകണം അതായിരുന്നു പ്ലാന്‍. സ്ഥലവും തീരുമാനിച്ചു വയനാട് മനസും ശരീരവും കുളിര്‍പ്പിക്കാന്‍ പറ്റിയ സ്ഥലം.

സമയത്തിന്റെ കാര്യത്തില്‍ ഞാന്‍ പണ്ടേ കൃത്യതയുള്ള ആളാണ് അതിനാല്‍ ഞാന്‍ രാവിലെ 5 മണിക്ക് റോഡില്‍ ഇറങ്ങി നിന്നു. എന്റെ സ്ഥിരം വേഷം ടി-ഷര്ട്ല്ല‌ അതിന്മേല്‍ ഒരു പ്രിന്റും “ I am not DRUNK , I am just CHEMICALLY OFF- BALANCED (തണുപ്പുള സ്ഥലത്ത് ആണ് പോകുന്നത് ) പിന്നെ കാര്‍ഗോസും , ഷൂവും, ക്യാമറ ബാഗും ( ഈ ബാഗ്‌ കാണുമ്പൊള്‍ ചിലര്‍ ചോദിക്കും ഒന്ന് കഴുകിക്കൂടേ എന്ന് നല്ല വിലയുള്ള ബാഗ്‌ ആണ് വെള്ളം തട്ടാന്‍ പറ്റൂല )

അങ്ങനെ രാവിലെ 5:30 നു യാത്ര തുടങ്ങി, നല്ല തണുപ്പുണ്ടാകും എന്ന് വിചാരിച്ച് ബിനേഷ് കമ്പിളി കുപ്പായം ധരിച്ചിരുന്നു, എനിക്ക് തണുപ്പ് വല്ലാതെ ഏല്ക്കാത്തത് കൊണ്ട് അതിന്റെി ആവശ്യം ഇല്ല. ഇളം തണുപ്പുള നല്ലൊരു കാലവസ്ഥയില്‍ ആയിരുന്നു ഞങ്ങളുടെ യാത്ര.

അരീക്കോട് , മുക്കം വഴി യാത്ര തുടര്‍ന്നു ഞങ്ങള്‍ 6:45 ആയപ്പോഴേക്കും താമരശ്ശേരി എത്തി. അങ്ങനെ നമ്മുടെ പപ്പുന്റെ താമരശ്ശേരി ചുരം കയറി തുടങ്ങി, ചുരത്തിലും നല്ല കാലവസ്ഥ ആയിരുന്നു. കോടമഞ്ഞ് ഇല്ലാത്തത് കൊണ്ടും അത്യാവശ്യം തണുപ്പുള്ളത് കൊണ്ടും ആ കയറ്റം നല്ല രസം തോന്നി. അങ്ങനെ ഞങ്ങള്‍ ഒന്‍പതാം വളവ് എത്തി. ഈ ഒമ്പതാം വളവ് കയറുമ്പോള്‍ എനിക്ക് ഓര്മ്മ വരുന്നത് പണ്ടന്നോ ഊതി കുടിച്ച ഏലവും ഗ്രാമ്പുവും ചേര്ത്തത കട്ടന്‍ ചായ ആണ്, ( അത് ആ തണുപ്പത്ത് ഊതി കുടിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്).

8 മണി ആയപ്പോഴേക്കും ഞങ്ങള്‍ ഓള്‍ഡ്‌ വൈത്തിരി എത്തി. നന്നായി വിശക്കുന്നുണ്ടായിരുനു. പുട്ടും കടലയും ആയിരുന്നു എന്റെ മനസ്സില്‍. അങ്ങനെ അത് തപ്പി നടന്നാല്‍ ഒന്നും കിട്ടില്ല എന്ന് മനസ്സിലായി അങ്ങനെ പിന്നീടു കണ്ട ഹോട്ടലില്‍ കയറി കുഴപ്പമിലാത്ത പ്രഭാതഭക്ഷണം (8 നൂല്പു ട്ട് 3 പൂരിയും 3 വെള്ളപ്പവും പൊരിച്ച പത്തിരിയും കടല കറിയും 6 ചായയും) കൂടി കഴിഞ്ഞപ്പോള്‍ ചെറിയ ആശ്വാസം തോന്നി. ആ ആശ്വാസത്തിന്റെ പുറത്ത് ഞങ്ങള്‍ അവിടെ നിന്നു യാത്രയായി.

ഞങ്ങളുടെ ലക്‌ഷ്യം കുറുവ ദ്വീപ്‌ ആയിരുന്നു. പോകുന്ന വഴിയില്‍ കുറച്ച് ദൂരം ഉള്ള തേയിലത്തോട്ടങ്ങള്‍ എത്ര കണ്ടാലും മതിവരാത്ത ഒന്നാണ്. അവിടെ നിന്ന് യാത്ര തുടര്ന്ന് കല്പ്പ റ്റ വഴി പനമരം എത്തി. പനമരം എന്ന സ്ഥലത്തിനു അടുത്ത് പുഞ്ചവയല്‍ എന്ന സ്ഥലത്താണ് ഒരു പഴയ ജൈന്‍ ടെമ്പിള്‍ ഉള്ളത് 12 നൂറ്റാണ്ടില്‍ ആണ് ഇത് സ്ഥാപിച്ചത് ഒരുപാടു നാശനഷ്ടങ്ങള്‍ ഇതിനു സംഭവിച്ചെങ്കിലും ഇപ്പോഴും ഇത് കാണുപോള്‍ പഴയ കാലത്തേക്ക് നമ്മളെ കൊണ്ട് പോകുന്നു. അവിടെ കുറച്ച് നേരം സമയം ചിലവഴിച്ചു, പിന്നീടു ഞങ്ങള്‍ ലക്ഷ്യസ്ഥാനമായ കുറുവ ദ്വീപില്‍ എത്തി. അപ്പോഴേക്കും സമയം 10 മണി ആയിരുന്നു. അവിടെയെത്തിയപോള്‍ ആണ് മനസിലായത് ദ്വീപില്‍ ആന ഇറങ്ങിയതിനാല്‍ ആളെ അങ്ങോട്ട്‌ കയറ്റുന്നില്ല. അതോടെ അന്ന് മുഴുവനും അവിടെ നില്‍ക്കാനുള്ള ഞങ്ങളുടെ പരിപാടികള്‍ പൊളിഞ്ഞു.

കുറെ നേരം അവിടെ നിന്നു, ഭംഗിയുള്ള ഒരുപാടു പക്ഷികള്‍ ചുറ്റും ഉണ്ടായിരുന്നു അതിന്റെയെല്ലാം ഫോട്ടോ എടുത്തു. പിന്നെ അവിടെ നിന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാത്തതിനാലും , സമയം 11 മണി ആയതിനാലും ,ഇനി എങ്ങോട്ട് പോകും എന്ന ആലോചനയില്‍ ഞങ്ങല്‍ തീരുമാനിച്ചു മുത്തങ്ങയില്‍ പോകാം എന്ന്, അത് വഴി ബന്ദിപൂര്‍ , മുതുമല , ഗൂഡലൂര്‍ വഴി തിരിച്ചു മഞ്ചേരിയില്‍ എത്താം . അങ്ങനെ ഞങ്ങള്‍ പുല്പാള്ളി വഴി പിടിച്ചു പുല്പലള്ളി സീത ദേവി അമ്പലത്തില്‍ ഉല്ത്സിവം ആണ് . അവിടെ നിന്ന് സുല്ത്താന്‍ ബത്തേരി എത്തി വണ്ടിയില്‍ പെട്രോള്‍ നിറച്ചു ഞങ്ങള്‍ മുത്തങ്ങയിലോട്ട് തിരിച്ചു.

സമയം ഏകദേശം 1 മണി ആയതുകൊണ്ടാകും വിശപ്പ്‌ തുടങ്ങി വഴിയിലാണെങ്കില്‍ നല്ലൊരു ഹോട്ടല്‍ കാണാന്നില്ല. വഴിയില്‍ കണ്ട നാടന്‍ ഭക്ഷണം എന്നാ ബോര്ഡ്ക കണ്ടപ്പോള്‍ പ്രശോഭ് വാഹനം അതിന്റെ മുമ്പില്‍ നിര്ത്തി കൈ കഴുകി ഉള്ളില്‍ കയറിയപ്പോള്‍ ആണ് മനസിലായത് അവിടെ ഒന്നും ഇല്ല എന്ന്. അവിടെനിന്നും യാത്ര തിരിച്ചു ഞങ്ങള്‍ കല്ലൂര്‍ എന്ന സ്ഥലത്ത് എത്തി.

ഒരു പ്രദേശത്തിന്റെ മുഖമുദ്രയായ കള്ളുഷാപ്പ് അതാനില്ക്കു ന്നു പിന്നെ ഒന്നും ആലോചിച്ചില്ല വാഹനം അതിന്റെ മുമ്പില്‍ നിര്ത്തി , ഇനി യാത്ര തുടര്ന്നാനല്‍ ചിലപ്പോള്‍ ഭക്ഷണം കിട്ടുകയുമില്ല. ഷാപ്പില്‍ കയറി ചോദിച്ചു എന്തുണ്ട് കഴിക്കാന്‍ ഉത്തരം കിട്ടി കപ്പ , അയല മുളകിട്ടത് , പന്നി വരട്ടിയത് , മത്തി പൊരിച്ചത് എല്ലാം പോരട്ടെ 3 പ്ലേറ്റ് വീതം ഓര്ഡകര്‍ കൊടുത്തു ഭക്ഷണം മേശയില്‍ എത്തി (ഷാപ്പിലെ ഭക്ഷണത്തിനു ടേസ്റ്റ് കുറച്ച് കൂടുതല്‍ ആണ് )പിന്നത്തെ കാര്യം പറയണ്ടലൊ !!!!!

സുഭിക്ഷമായ ഷാപ്പിലെ ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ യാത്ര തിരിച്ചു, എത്ര യാത്ര ചെയ്താലും മതി വരാത്ത യാത്രകളില്‍ ഒന്നാണ് ഇത് ആനയും കാട്ടുപോത്തും എപ്പോഴും കാണാറുള്ള കാടും , ഈ പ്രാവശ്യം ഒരു പിടിയാനയെ കണ്ടു അത് ഒറ്റക്ക് നിന്ന് തീറ്റ അകത്താക്കുകയാണ് കാര്‍ നിര്ത്തി അതിന്റെ കുറെ ഫോട്ടോ എടുത്തു . അവിടെ നിന്ന് വീണ്ടും യാത്ര തുടര്ന്നു താമസിയാതെ ഞങ്ങള്‍ മുത്തങ്ങ ചെക്ക്പോസ്റ്റില്‍ എത്തി. RC ബുക്കും, നമ്പര്‍ പ്ലേറ്റും ഇല്ല സംശയം വാഹനം കയറ്റി വിടുമോ എന്ന് പ്രശ്നം ഒന്നും ഉണ്ടായില്ല. അങ്ങനെ ഞങ്ങള്‍ കര്ണാ ടക സംസ്ഥാനത്ത് പ്രവേശിച്ചു.

കര്‍ണ്ണാടകയില്‍ എത്തുമ്പോള്‍ വേറൊരു കാഴ്ച ആണ് വിശാലമായ പാടങ്ങള്‍ അതില്‍ കുറെ കൃഷിക്കാരും എനിക്ക് അത്ഭുതം തോന്നിയിട്ടുള്ളത്‌ പാടങ്ങള്ക്കു നടുവില്‍ ഒരു വലിയ മരം ഉണ്ടായിരിക്കും. കുറെ പേര് അതിനടിയില്‍ വിശ്രമിക്കുന്നു. ഇവിടെയാണെങ്കില്‍ ആ മരം എപ്പോള്‍ മുറിച്ചു മാറ്റി എന്ന് ആലോചിച്ചാല്‍ മതി.

കര്‍ണാടകയില്‍ പ്രസിദ്ധമായ ഒരു അമ്പലം ആണ് ഹിമവദ് ഗോപാല്‍ സ്വാമി ബേട്ട ഇത് സ്ഥിതി ചെയുന്നത് ഒരു മലയുടെ മുകളില്‍ ആണ് ഇത് ഗോപാല്‍ സ്വാമി ഹില്ല്സ്സ എന്ന് അറിയപ്പെടുന്നു . പോകുന്ന വഴിയില്‍ ഒരാളോട് വഴി ചോദിച്ചു. മുത്തങ്ങയില്‍ നിന്ന് മൈസൂര്‍ പോകുന്ന വഴിയില്‍ നിന്നു ഇടത്തോട്ടു പോകണം .ഞങ്ങള്‍ നില്ക്കു ന്ന സ്ഥലത്ത് നിന്ന് 10 Km ആണ് ദൂരം എന്ന് പറഞ്ഞു . അങ്ങനെ യാത്ര തുടര്ന്നു . കുറെ ദൂരം പോയി അമ്പലത്തിന്റെ യാതൊരു ലക്ഷണവും കാണാന്നില്ല വീണ്ടും ദൂരം ചോദിച്ചു 10 Km കുറെ ദൂരം പിന്നെയും പോയി രക്ഷയില്ല സ്ഥലം എത്തുന്നില്ല . വഴിയില്‍ കണ്ട ഒരു സ്ത്രീയോട് ചോദിച്ചു 10 km അവര്‍ ദൂരവും വഴിയും പറഞ്ഞു തന്നു ( Stright hOgi , Right hOgi ) പോകുന്ന വഴിയാണെങ്കില്‍ മണ്പാതയും കുറെ ദൂരം പോയപ്പോള്‍ നല്ല ഒരു റോഡിലോട്ടു കയറി അവസാനം ഗോപാല്‍ സ്വാമി ഹില്ല്സ് ചെക്ക്പോസ്റ്റില്‍ എത്തി 50 രൂപ എന്ട്രിള ഫീ അടച്ചു. വിശാലമായ സമതലത്തില്‍ ഒരു വലിയ മല അതാണ് ഗോപാല്‍ സ്വാമി ഹില്ല്സ്. നല്ല കുത്തനെയുള്ള കയറ്റം പ്രശോഭിന്റെ കാര്‍ സുഖമായി കയറ്റം കയറി തുടങ്ങി.

സമയം 4 മണി ആയിരുന്നു കാര്‍ മലയുടെ മുകളില്‍ എത്തി , അവിടെ നിന്നുള്ള കാഴ്ച പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സുന്ദരമായിരുന്നു. വിശാലമായ പാടങ്ങള്‍ അങ്ങനെ പരന്നു കിടക്കുന്നു. പിന്നീട് അമ്പലത്തിന്റെ മുറ്റത്തു കയറി നല്ല രസമുള്ള അമ്പലം. ഏകദേശം ഒരു മണിക്കൂര്‍ അവിടെ ചിലവഴിച്ചു 5 മണിക്ക് തിരിച്ചു ചെക്ക്പോസ്റ്റില്‍ തിരിച്ചു എത്തണം .അതിനാല്‍ ഞങ്ങള്‍ തിരിച്ചിറങ്ങി.

കാര്‍ എളുപ്പവഴിയിലൂടെ പിടിച്ചു വളരെ പെട്ടന്ന് ഹൈവേയില്‍ എത്തി. അപ്പോഴേക്കും ചെറിയ ദാഹം ഞങ്ങള്ക്ക്ര തുടങ്ങിയിരുന്നു . വഴിയില്‍ നിന്ന് തണ്ണിമത്തന്‍ വാങ്ങി മുറിച്ചു കഴിച്ചു , ദാഹവും വിശപ്പും മാറി. അവിടെ നിന്ന് യാത്ര തിരിച്ചു ഞങ്ങള്‍ ബന്ദിപൂര്‍ നാഷണല്‍ പാര്ക്കി ല്‍ എത്തി ഇനി കുറെ ദൂരം കാട് തന്നെ ആണ് കുറെ സ്ഥിരം കാണുന്ന മാനുകളെ കണ്ടു.

അങ്ങനെ കാര്‍ തമിഴ്നാടില്‍ എത്തി. ഇപ്പോള്‍ നില്ക്കു ന്നത് മുതുമല നാഷണല്‍ പാര്ക്കി ല്‍ ആണ് ബന്ദിപൂരിന്റെ തുടര്ച്ച യാണ് ഇത് . ഇവിടെയും പ്രത്യേകിച്ച് മൃഗങ്ങളെ ഒന്നും ഇവിടെയും കണ്ടില്ല ഫോട്ടോ എടുക്കാന്‍ പറ്റിയ ഒരുപാടു സ്ഥലം ഉണ്ടായിരുന്നു പക്ഷെ വാഹനം നിര്ത്തിമ ഫോട്ടോ എടുക്കുന്നത് ഗാര്ഡുടമാര്‍ കണ്ടാല്‍ ഒരു വലിയ സംഖ്യ ഫൈന്‍ അടക്കേണ്ടി വരും അതിനാല്‍ എവിടെയും നിര്ത്താ തെ യാത്ര തുടര്ന്നുക.

ഞങ്ങളുടെ യാത്ര തെപ്പക്കാട് എന്ന സ്ഥലത്ത് എത്തി അപ്പോഴേക്കും സമയം 6:40 ആയിരുന്നു. ഇത് ഊട്ടിയിലേക്കും , ഗൂഡലൂരിലേക്കും പോകുന്നത് ഒരു ജങ്ങ്ഷന്‍ ആണ് . ഇവിടെ ഞങ്ങള്‍ എത്തിയപ്പോള്‍ കുറെ വിദേശി സഞ്ചാരികള്‍ ഉണ്ടായിരുന്നു. അവിടെ നിന്ന് ജീപ്പില്‍ കാട്ടില്ലേക്ക് കൊണ്ട് പോകുന്ന സംവിധാനം ഉണ്ട്. ഇവിടെ നിന്നും ഊട്ടിയില്ലേക്ക് പോകുന്നത് ഒരു നല്ല രസമുള്ള യാത്രയാണ് . മസിനഗുഡി വഴിയാണ് ആ യാത്ര. ഞങ്ങളുടെ സമയം കുറവായതിനാല്‍ ഞങ്ങള്‍ നേരെ ഗൂഡലൂരില്ലേക്ക് തന്നെ പോകാം എന്ന് തീരുമാനിച്ചു. അവിടെ നിന്ന് ഓരോ ചായയും ബജിയും കഴിച്ചു കുറച്ച് നേരം ഇര്രുന്നു 7 മണിയോട് കൂടി ഞങ്ങള്‍ അവിടെ നിന്നു ഇറങ്ങി.

ഞങ്ങളുടെ യാത്ര ഗൂഡലൂരില്ലേക്ക് തുടര്നും നേരം ഒരുപാടു ഇരുട്ടിയിരുന്നു. അതുവഴി ഉള്ള വാഹനങ്ങള്‍ വളരെ കുറവാണ് . സത്യത്തില്‍ കാടിന്റെ സൗന്ദര്യം രാത്രിയില്‍ ആണ് . ഞങ്ങള്‍ വളരെ വേഗത്തില്‍ ഗൂഡലൂരില്‍ എത്തി . ഇനി നാടുകാണി ചുരം ഉണ്ട് ഇറങ്ങാന്‍ രാത്രിയായതിനാല്‍ ഇനി ഒന്നും കാണാനില ഞങ്ങള്‍ വഴിക്കടവ് പിന്നിട്ടു നിലമ്പൂര്‍ എത്തി. വീട്ടില്‍ വളരെ വൈകിയെത്തുമെന്ന് ആദ്യമേ പറഞ്ഞിരുന്നു ,രാത്രിയില്‍ വിശന്നിരിക്കാന്‍ വയാത്തതിനാല്‍ അതിന്റെ കാര്യവും കൂടി തീര്‍ത്തു . വൈകാതെ ഞങ്ങള്‍ കിളികള്‍ കൂടണഞ്ഞു .

പ്രശോഭിന്റെ കാര്‍ ഇന്ന് ഒരുപാടു ദൂരം ഓടിയിരിക്കുന്നു. വയനാട് കാണാന്‍ പോയ ഞങ്ങള്‍ രണ്ടു സംസ്ഥാനത്തില്‍ കൂടി യാത്ര ചെയ്തു. പ്ലാനുകള്‍ ഇല്ലാത്ത യാത്രകള്‍ ആണ് അവസാനം രസമായി തോന്നാറ്. ഓരോ യാത്രയും എനിക്ക് ഓരോരോ അനുഭവങ്ങള്‍ തരുന്നു ,ജീവിതയാത്ര പോലെ !!!

No comments:

Post a Comment