Saturday, March 22, 2014

കൊടികുത്തി മല ( Kodikuthi Mala )


സുജിത്ത് സി
26/12/13

രാവിലെ 9 : 08 നു മൊബൈല്‍ ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. സുനില്‍ ഗോവിന്ദന്‍ കുട്ടി ഫ്രം മണാര്‍ക്കാട് .( ഉച്ച സമയം ആകുമ്പോള്‍ എണീക്കാം എന്ന് വിചാരിച്ചാണ് കിടന്നത് , കിടന്ന സമയം തന്നെ വൈകിയാണ് 3:15 AM ഇപ്പോള്‍ രാത്രി ഗെയിം കളിയാണ്‌ പണി ) എന്റെന ഇന്നത്തെ പരിപാടി എന്താണ് അറിയാനാണ് വിളിച്ചത് , അവന്‍ എന്തായാലും പെരിന്തല്‍മണ്ണയില്‍ വരുന്നുണ്ട് , വാഹനം സര്‍വീസിനു കൊടുക്കണം, മറ്റു പരിപാടികള്‍ ഒന്നും ഇല്ലെങ്കില്‍ അങ്ങോട്ട്‌ ചെല്ലാന്‍ . എന്തായാലും ഞാന്‍ പോകാന്‍ തീരുമാനിച്ചു കുറെ ദിവസം ആയി അവനെ കണ്ടിട്ട്.

പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു ഞാന്‍ എണീറ്റ് പല്ലുതേപ്പും കുളീം കഴിഞ്ഞു അടുകളയില്‍ പോയി ഒരു ഗ്ലാസ് ചായ കുടിച്ചു ( അച്ഛന്‍ കടയിലും അമ്മ ഒരു വിരുന്നിന്നും പോയി ) പിന്നെ കഴിക്കാന്‍ എന്താ ഉള്ളത് എന്ന് നോക്കി, എന്റെ ശത്രു അരിഉപ്പുമാവ് ( ഇത് അമ്മയുടെ എളുപ്പപണി ആണ് ) അത് അതുപോലെ അടച്ചു വെച്ച് പോന്നു പിന്നെ ഡ്രസ്സ്‌ ഒക്കെ മാറ്റി വേഗം വീട് പൂട്ടി ഞാന്‍ ഇറങ്ങി കൂടെ ക്യാമറയും എടുത്തു. ( ഇപ്പോള്‍ എവിടെ പോയാലും ക്യാമറ കൂടെ വേണം, മിക്കവാറും കൊണ്ടുപോയാല്‍ അതിനു പ്രത്യേകിച്ച് പണി ഇല്ല എന്നാലും അത് വേണം )

(സമയം 9:35) ഇപ്പോള്‍ എന്റെ എല്ലാ യാത്രയും Honda Activayil ആണ് ( അതില്‍ ഞാന്‍ ഊട്ടി , തൃശ്ശൂര്‍ , കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ പോയിട്ടുണ്ട് ) വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത് ആദ്യം Manjeriyil പോയി . അവിടെ ഒരു ചെറിയ ജോലി ഉണ്ടായിരുന്നു അത് തീര്‍ത്തു അവിടെ നിന്ന് ഇറങ്ങി .

(സമയം 10:05) activa നേരെ പെരിന്തല്‍മണ്ണയിലോട്ടു പിടിച്ചു ( മിക്കവാറും പെട്രോള്‍ ഫുള്‍ ടാങ്ക് അടിക്കുന്നത് കൊണ്ട് ഇനി പെട്രോളിന്റെ അവശ്യം ഇല്ല ) വായ്പാറപടി എത്തിയപ്പോള്‍ അവിടെ പോലീസ് പരിശോധന നടക്കുന്നു എന്തായാലും തലയില്‍ ഹെല്‍മറ്റും, സ്പീഡ് കുറവായതിനാലും ഒന്നും സംഭവിച്ചില്ല. (അല്ലെങ്കിലും സ്പീഡ് കുറവാണു എന്നിട്ടും ഒരു തവണ തൃശൂരില്‍നിന്ന്‌ കാര്‍ ഇങ്ങോട്ട് വന്നു കുത്തി അന്ന് ഹെല്‍മറ്റ് ഇല്ലായിരുന്നെങ്കില്‍ .........) Activa 50km സ്പീഡില്‍ പിടിച്ചു ഇപ്പോള്‍ സ്ഥലം വള്ളിക്കാപറ്റ വീണ്ടും പോലീസ് വീണ്ടും ഞാന്‍ എസ്കേപ്പ് ,activa അങ്ങനെ Presantation സ്കൂളിനു മുമ്പില്‍ എത്തി.

(സമയം 10:35) സുനി അതാ റോഡിന്റെ അരികില്‍ ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നു. അവന്റെള ഫോണ്‍ വിളി കഴിഞ്ഞപ്പോള്‍ സമയം ഏകദേശം 10:45 ആയി . അവന്‍റെ വണ്ടി കിട്ടാന്‍ മൂന്ന് മണി ആകും അതുവരെ എന്ത് ചെയ്യും ? അപ്പോളാണ് നമ്മുടെ കൊടികുത്തി മല ഓര്‍മയില്‍ വന്നത് അങ്ങനെ ഞങ്ങള്‍ കൊടികുത്തി മലയില്‍ പോകാന്‍ തീരുമാനിച്ചു

(സമയം 10:50) activa നേരെ പെരിന്തല്മമണ്ണ ടൌണിലേക്ക് പിടിച്ചു എനിക്കാന്നെങ്കില്‍ വിശപ്പിന്‍റെ വിളി തുടങ്ങി. എന്തായാലും കാര്യമായി കഴിക്കണം അവസാനം സരോജ് ഹോട്ടലില്‍ കയറി , നെയ്‌റോസ്റ്റ് നു ഓര്‍ഡര്‍ കൊടുത്തു അത് നല്ലവണ്ണം മൊരിച്ച് എടുക്കാനും പറഞ്ഞു ( കൃഷ്ണന്‍ നായര്‍ സരോജ് ഹോട്ടലിലെ നെയ്‌റോസ്റ്റ് നു നല്ല ടേസ്റ്റ് ആണ് ) അതും കഴിച്ചു ചായയും കുടിച്ചു ഞങ്ങള്‍ ഇറങ്ങി.

(സമയം 11:15) activa നേരെ പാലക്കാട് റോഡില്‍ വെച്ച് പിടിച്ചു 8 km പോയാല്‍ അമ്മിനിക്കാട് എത്തും അവിടെ നിന്ന് ഇടത്തോട്ട് ഏകദേശം 4km പോയി അപ്പോഴാണ് മനസിലായത് റോഡ്‌ മോശമാണ് , ആരോ പറഞ്ഞു വണ്ടി മലയുടെ മുകളില്‍ എത്തും എന്ന് . ( ഒറ്റയ്ക്കാണ്‌ എങ്കില്‍ വണ്ടി ഞാന്‍ മലയുടെ മുകളില്‍ കയറ്റും). അങ്ങനെ വണ്ടി സൈഡില്‍ പാര്ക്ക് ‌ ചെയ്തു. വഴിയില്‍ ഒരാളോടു ദൂരം ചോദിച്ചു 6 km ഉണ്ട് എന്ന് പറഞ്ഞു .

(സമയം 11:30) ഞങ്ങള്‍ നടക്കാന്‍ തുടങ്ങി നല്ല വെയിലും 10 മിനിറ്റ് നടന്നപ്പോഴേക്കും നല്ല ദാഹം തുടങ്ങി എന്നാലും ഞങ്ങള്‍ യാത്ര തുടര്‍ന്നു. 1 km നടന്നപ്പോഴേക്കും ക്ഷീണം തുടങ്ങി കൂടാതെ റോഡ്‌പണി നടക്കുന്നു അതിന്റെ പൊടി ആ പ്രദേശമാകെ പരന്നിരുന്നു, എന്തായാലും ഈ റോഡ് വന്നാല് കൊടികുത്തി മലയിലേക്കു ട്രെക്കിംഗ് എന്ന വാക്കിനു പ്രസക്തി ഇല്ലാതാകും. ഞങ്ങള്‍ പിന്നെയും നടത്തം തുടര്ന്നു നല്ല കുത്തന്നെയുള്ള കയറ്റം .

(സമയം 11:50) ഞങ്ങളുടെ ലക്‌ഷ്യം മലയുടെ മുകളില്‍ ഉള്ള വാച്ച് ടവര്‍ ആണ് .ആദ്യം അടുത്ത് കണ്ട ടവര്‍ പിന്നെ വളരെ അകലെ ആയ പോലെ തോന്നി . ഏകദേശം 3km നടന്നപ്പോഴേക്കും ഞങ്ങളെ ക്ഷീണം നല്ലവണ്ണം ബാധിച്ചു . ഞാന്‍ അപ്പോഴാണ് നെയ്‌റോസ്റ്റ് നെ ഓര്‍ത്തത് അതെങ്ങാനും കഴിച്ചിലെങ്കില്‍ ആകെ കുഴഞ്ഞേനെ . കുടിവെള്ളത്തിനു യാതൊരു വഴിയും കാണുന്നില്ല. ഹോട്ടലിനു കുറെ വെള്ളം കുടിച്ചാല്‍ മതിയായിരുന്നു എന്നോര്‍ത്ത് പോയി. അങ്ങനെ നെയ്‌റോസ്റ്റ്നോടു ഉള്ള നന്ദി മനസ്സില്‍ വിചാരിച്ച്‌ അടുത്ത് കണ്ട കലുങ്കിനു മുകളില്‍ ഇരുന്നു.

(സമയം 12:30) 10 മിനിറ്റ് ഇരുന്ന ശേഷം വീണ്ടും യാത്ര തുടര്ന്നു . ആ സമയം ഞങ്ങളുടെ സുഹൃത്ത് ബിനേഷിന്റെ ഫോണ്‍ വന്നു ( മിക്കവാറും ഞങ്ങള്‍ ആണ് എല്ലാ സ്ഥലവും പോകാറ് ) അവന്‍ ആദ്യം ഇവിടെ പോയതാണ് മുകളില്‍ ചോലയില്‍ നിന്നു വരുന്ന വെള്ളം ടാങ്കില്‍ ഉണ്ടാവും എന്ന് പറഞ്ഞു .കൂടാതെ വൈകുന്നേരം ദൃശ്യം സിനിമ കാണാനുള്ള പ്ലാനും ചെയ്തു .വെള്ളം ടാങ്കില്‍ ഉണ്ടാകും എന്ന് കേട്ടപ്പോള്‍ ഞങ്ങളുടെ പകുതി ക്ഷീണം മാറി .സുനിക്കാനെങ്കില്‍ സംശയം റോഡ്‌ പണിയല്ലേ വെള്ളം ഉണ്ടാകുമോ എന്ന്. സത്യത്തില്‍ ഞാനും അതാണ് ചിന്തിച്ചത് കാരണം മലയുടെ പകുതിയോളം താഴ്ത്തിയാണ് റോഡ്‌ ഉണ്ടാക്കുന്നത് എന്നാലും ഉണ്ടാവും എന്നാ വിശ്വാസത്തില്‍ നടന്നു. എന്തായാലും വിശ്വാസത്തിന് കോട്ടം പറ്റിയില അതാ ആ ടാങ്ക് ദൂരെ നിന്ന് കണ്ടു അതോടെ ഞങ്ങളുടെ നടത്തത്തിനു വേഗം കൂടി. കന്നിന്നെ കയം കാണിക്കരുത് എന്ന പഴമൊഴി സുനിയുടെ കാര്യത്തില്‍ ഏകദേശം ശരിയായി പിന്നെ എന്റെയും.

(സമയം 1:05) ദാഹം മാറിയതോടെ നടത്തത്തിന്റെ ക്ഷീണം എല്ലാം മാറി, ഇനിയങ്ങോട്ട് റോഡ്‌ ഇല്ല. ഒരാള്‍ പൊക്കത്തില്‍ ഉള്ള പുല്ലുകള്‍ ആണ് എന്നാലും വെയില് കൊള്ളാതെ നടക്കാലോ എന്ന ആശ്വാസത്തില്‍ വീണ്ടും നടത്തം തുടങ്ങി. പുല്ലുകളിലൂടെ യാത്രയുടെ സുഖം പെട്ടന്ന് അവസാനിച്ചു വീണ്ടും വെയില്‍. ദൂരെ പാറപുറത്ത് ഒരു മരത്തിന്റെ താഴെ കുറെ കുട്ടികള്‍ ഇരിക്കുന്നത് കണ്ടു എന്തായാലും അവിടെ തണല്‍ ഉണ്ടല്ലോ. ഞാന്‍ സുനിയോട് പറഞ്ഞു അവിടെ പോയി കുറച്ച് സമയം ഇരിക്കാം. എനിക്കാണെങ്കില്‍ വീണ്ടും ദാഹം തുടങ്ങി സുനിയാനെങ്കില്‍ ഒന്നും മിണ്ടുന്നുമില്ല. ഞങ്ങളുടെ വേഗത വളരെ കുറഞ്ഞിരിക്കുന്നു.

(സമയം 1:15) അങ്ങനെ ഞങ്ങളും പാറയുടെ താഴെ എത്തി. കോളേജ് വിദ്യാര്‍ഥികള്‍ ആണ് പാറപുറത്ത്. ചെറിയ ഒരു മരവും അതിനു താഴെ പത്തിരുപത് കുട്ടികളും ബീച്ചില് വെയില് കൊള്ളാന്‍ ഇരിക്കുന്നത് പോലെയാണ് പാറപുറത്ത് ഇരിക്കുന്നത്. കുറെ പേര് താഴെക്ക് വരുന്നുണ്ട് പെട്ടന്നു ആണ് അതില്‍ പരിചയം ഉള്ള ഒരാളെ കണ്ടത്. മാമ്മന്റെ മോള്‍ കാവ്യ സംഭവം മനസിലായി NSS ക്യാമ്പ്‌,, അവള്‍ പറഞ്ഞു ഏഴു ദിവസത്തെ ക്യാമ്പ്‌ ആണ് എന്ന് എനിക്ക് സംശയം ഏഴു ദിവസത്തെ ക്യാമ്പ്‌ ഇവിടെയോ എന്ന്, അങ്ങനെയാണെങ്കില്‍ രണ്ടാമത്തെ ദിവസം ഒറ്റ കുട്ടികള്‍ ഉണ്ടാവില ക്യാമ്പില്‍. അവരുടെ ക്യാമ്പിന്റെ അവസാന ദിവസം ആണ് ബാക്കി ആറു ദിവസം വേറെ സ്ഥലത്തായിരുന്നു .പാവം അവരും വെള്ളം അനേഷിച്ചു ഇറങ്ങിയതാണ്.

(സമയം 1:25) ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു എന്റെ വായ ആകെ വരണ്ടു പോയിരുന്നു ഒന്ന് തുപ്പാന്‍ കൂടി വായില്‍ വെള്ളം ഇല്ല. ഒരു തണല്‍ എവിടെയെങ്കിലും കണ്ടാല്‍ ഒന്ന് ഇരിക്കാമായിരുന്നു. ടവര്‍ അടുത്ത് കാണുന്നുണ്ട്. കുറച്ച് ദൂരം കൂടി നടന്നപ്പോള്‍ ഒരു ചെറിയ വീട് കണ്ടു. വേഗത്തില്‍ നടന്നു എവിടെയെങ്കിലും ഇരിക്കാന്‍ ഒരു തണല് നോക്കി നടക്കാന്. കേരള ഫോറെസ്റ്റ് ഡിവിഷന്‍ ഓഫീസ് ആണ് അത് പൂട്ടിയിരിക്കുന്നു അതിന്റെ മുന്‍ വശത്ത് നല്ല തണലാണ്‌ .ഞങ്ങള്‍ ബാഗ്‌ ഊരി വെച്ച് അവിടെ കിടന്നു
.
(സമയം 1:30) 10 മിനിറ്റ് കിടന്നപ്പോല് ക്ഷീണം മാറി, ടവര്‍ വളരെ അടുത്താണ് അതാണല്ലോ ലക്‌ഷ്യം വേഗം നടന്നു. ടവര്‍ എന്ന പേരെ ഉള്ളൂ അതിന്റെ അടിവശം ആകെ പൊളിഞ്ഞു പോയതാണ്. ഞങ്ങള്‍ മുകളിലോട്ടു കയറി മുകളില്‍ നിന്ന് വിശാലമായ കാഴ്ച്ച പോരാത്തതിന് നല്ല കാറ്റും ആകപ്പാടെ ഒരു സുഖം തോന്നി. ഞാന്‍ എന്റെ ക്യാമറ ബാഗ്‌ മാറ്റിവെച്ച് സുഖമായി കിടന്നു. സുനിയാനെങ്കില് മൊബൈലില്‍ റേഞ്ച് തിരയുകയാണ് കുറെ നേരം ആയി അത് കാണാനിലത്രെ!!!

(സമയം 1:40) 10 മിനിറ്റ് ഞാന്‍ ഉറങ്ങിയിരുന്നു ഉറക്കം കഴിഞ്ഞപ്പോള്‍ നല്ല ഉഷാറായി അവന്‍ അപ്പോഴും റേഞ്ച് തിരയുകയാണ് ഇടയ്ക്കു വന്നു പോയത്രേ. ഞാന്‍ എണീറ്റ് എന്റെ ആയുധമായ ക്യാമറ എടുത്തു. പുറത്ത് നല്ല വെയിലാണ് എന്നാലും ചുറ്റും നല്ല വിശാലാമായി കാണാം കഴിയുന്ന അത്ര ഫോട്ടോ എടുത്തു ഉണങ്ങിയ പുല്ലുകല്‍ ആണ് ചുറ്റും എന്നാലും എന്തോ ഒരു രസം തോന്നി.

(സമയം 2:40) എന്റെ ക്യാമറ കൊണ്ടുള്ള പടംപിടിത്തവും സുനിയുടെ മൊബൈല്‍ കൊണ്ടുള്ള പടംപിടിത്തവും കഴിഞ്ഞു. ഞങ്ങള്‍ തിരിച്ചു ഇറങ്ങാന്‍ തീരുമാനിച്ചു കൂടാതെ ഇനി വരുമ്പോള്‍ വെള്ളവും ഭക്ഷണവും കൊണ്ടുവരണം എന്ന് തീരുമാനിച്ചു . അങ്ങനെ ഞങ്ങള്‍ തിരിച്ചു ഇറങ്ങാന്‍ തുടങ്ങി. ഞങ്ങളുടെ നടത്തത്തിനു വളരെ വേഗതയായിരുന്നു കയറുവാനുള്ള ബുദ്ധിമുട്ട് ഇറങ്ങുന്നതിന് ഉണ്ടായില്ല പെട്ടന്നു ടാങ്കിന്റെ അടുത്ത് തിരിച്ചെത്തി കുറച്ച് വെള്ളവും കൂടി കുടിച്ച് ഇറങ്ങി.

(സമയം 3:20) ഞങ്ങള്‍ വണ്ടിക്കു അടുത്ത് എത്തി കയറുമ്പോള്‍ ഉണ്ടായിരുന്ന ക്ഷീണം ഇറങ്ങിയപ്പോള്‍ ഇല്ലായിരുന്നു അത് കൊണ്ട് വേഗം താഴെ എത്തി. വണ്ടി എടുത്ത് ഞങ്ങള്‍ വേഗം പോന്നു. താഴെ ഒരു കടയില്‍ നിന്നു മോര് വെള്ളവും കുടിച്ച് ഞങ്ങള്‍ കൊടികുത്തി മലയില്‍ നിന്നു തിരിച്ചു. ഇനിയും തിരിച്ചു വരാമെന്ന ആഗ്രഹത്തോടെ !!!!!!!!!!!!!!

No comments:

Post a Comment